Angamaly diaries Malayalam movie review അങ്കമാലി ഡയറീസ് Movie review



Directed : Lijo Jose Pellissery
Produced : Vijay Babu
Written : Chemban Vinod Jose
Starring : Antony Varghese, Ullas Jose Chemban, Sinoj Varghese,Sarath Kumarm,Vineeth Vishwam,Sandeep C
Music : Prashant Pillai
Cinematography : Girish Ganghadaran
Edited : Shameer Mohammed
Production company : Friday Film House
Distributed : Friday Tickets
Release date : 3 March 2017
Language : Malayalam

Angamaly Diaries Malayalam Movie Review

ചിത്രത്തിന്റെ പേര് പോലെ തന്നെ അംഗമാലിക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. അങ്കമാലിയിലെ പക്കാ ലോക്കൽസിന്റെ ജീവിതരീതിയാണ് ചിത്രത്തിൽ വരച്ചുകാട്ടുന്നത്. ചിത്രത്തിലെ ഭൂരിഭാഗം അഭിനേതാക്കളും പുതുമുഖങ്ങളാണ് എന്നത് ഒരു എടുത്തു പറയേണ്ട പ്രത്യേകത ആണ് പക്ഷെ അത് ചിത്രത്തിന്റെ ആസ്വാദനത്തെ ഒരിക്കൽ പോലും മോശമായി ബാധിക്കാതെ ചിത്രീകരിക്കാൻ സംവിധായകൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട് . ചിത്രത്തിന് ഒറിജിനാലിറ്റി വരാൻ ഒരു കാരണവും ഇതു  തന്നെ ആണ്. ചെമ്പൻ വിനോദാണ് അങ്കമാലി ഡയറീസിന്റെ കഥ എഴുതിയിരിക്കുന്നത്. കൂടാതെ ചിത്ര ത്തിന്റെ ക്ലൈമാക്സ് രംഗം ഒറ്റ സീൻ ആയിട്ടാണ് ഷൂട്ട് ചെയ്തിരിക്കുന്നത് എന്നതും ഒരു പ്രത്യേകത ആണ്.


                   ആന്റണി വർഗീസ് ആണ് വിൻസെന്റ് പെപ്പെ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് . ചെറുപ്പം മുതൽ തന്നെ അടി പിടി പരിപാടികളിൽ താല്പര്യം തോന്നിയ പെപ്പെ ഒരു ഗാങ്ങ് രൂപീകരിക്കുകയും പിന്നീട് ചെറിയ ചെറിയ തരികിട പരിപാടികൾ നടത്തുകയും ചെയ്യുന്നു. വഴിയേ പോകുന്ന പ്രശ്നങ്ങൾ തോട്ടി വച്ച് പിടിക്കുന്ന ഒരു ഗാങ്ങ് ആണ് ഇവരുടേത് തൻമൂലം ഉണ്ടാകുന്ന പല പ്രശ്നങ്ങളും അത് പരിഹരിക്കാൻ ഇവർ കണ്ടെത്തുന്ന വഴിയുമാണ് ചിത്രം.  പ്രണയവും ഹാസ്യവും ഒരുപോലെ കോർത്തിണക്കിയ ഈ ചിത്രം തികച്ചും ഒരു Real  life story പോലെ നമുക്ക് തോന്നാം.


Rating and Summary

Rating :  3.2 / 5

This movie is not a fantasy or family entertainer it is so realistic. One time watchable go for it.   













Copyright © Kuttymoviez.In | Powered by Metrixen Global Contact Us | Privacy